ഇടപ്പാളയം വാക്കിംഗ് ചലഞ്ച് 2026: വിജയികളെ പ്രഖ്യാപിച്ചു

ബഹ്‌റൈൻ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഇടപ്പാളയം’ സംഘടിപ്പിച്ച ‘വാക്കിംഗ് ചലഞ്ച് 2026’ സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തമാണ് ഇടപ്പാളയം അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജൂൺ 20ഓടെ വിജയകരമായി സമാപിച്ച ഈ കായിക മത്സരത്തിൽ, ഏറ്റവും മികച്ച ദൂരം പിന്നിട്ട താരങ്ങളെ സംഘാടകർ പ്രഖ്യാപിച്ചു.

വിജയികൾ:

പുരുഷ വിഭാഗം:

ഒന്നാം സ്ഥാനം: സുലൈമാൻ പെരുമ്പറമ്പ്രണ്ടാം സ്ഥാനം: പ്രത്യുഷ് കല്ലൂർ

മൂന്നാം സ്ഥാനം: ഹാരിസ് മറവഞ്ചേരി

വനിതാ വിഭാഗം:

ഒന്നാം സ്ഥാനം: ഗ്രീഷ്മ രഘുനാഥ്

രണ്ടാം സ്ഥാനം: ഷിജി ഗോപിനാഥ്

മൂന്നാം സ്ഥാനം: രഞ്ജന കൃഷ്ണൻആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള ഈ ചുവടുവെപ്പിൽ പങ്കാളികളായ എല്ലാ മത്സരാർത്ഥികളെയും ഭാരവാഹികൾ അഭിനന്ദിച്ചു