ബഹ്‌റൈൻ മുൻ പ്രവാസി ബ്ലെസ്സൻ ജോയ് അന്തരിച്ചു

മനാമ: ബഹ്‌റൈനിലെ സാംസ്കാരിക, കലാ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മുൻ പ്രവാസി ബ്ലെസ്സൻ ജോയ് (50) അന്തരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
കൊല്ലം തെന്മല സ്വദേശിയായ ബ്ലെസ്സൻ ജോയിക്ക് ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ നിരവധി സൗഹൃദബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ വലിയ ദുഃഖത്തിനിടയാക്കി.വിവിധ പ്രവാസി സംഘടനകളും സിനിമാ-സീരിയൽ രംഗത്തെ പ്രമുഖരും ബ്ലെസ്സൻ ജോയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.