“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ
കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ് സുരക്ഷിത കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8 ( May 12th , Indian Time 8 PM) മണിക്ക് അംബാസിഡർ ശ്രീകുമാർ മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ മുൻ പ്രെസിഡന്റുമായ ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.
കുവൈറ്റിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി : കൊലപാതകത്തിനുശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തതെന്ന് സൂചന
കുവൈത്ത് : മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ സാല്‍മിയയിലായിരുന്നു സംഭവം കണ്ടെത്തിയത് . പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ ഭാര്യ ജീന എന്നിവരെയാണ്...
കുവൈറ്റിൽ ഇൻഡ്യക്കാർക്കുൾപ്പെടെയുള്ള വിദേശികളുടെ പെർമിറ്റ് റദ്ദാക്കും
കുവൈറ്റ് : ഈദ് അല്‍ ഫിത്തര്‍ അവധിക്ക് ശേഷം ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈറ്റിൽ റദ്ദാക്കുമെന്നു സൂചന . പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും,...
ദുബായ് ചാപ്റ്റർ പ്രവാസി ലീഗൽ സെൽ ഉത്ഘാടനം ചെയ്തു .
ദുബായ് : പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം ഉത്ഘാടന കർമ്മം നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ദുബായ്...
മലയാളി മീഡിയാ ഫോറം കുവൈറ്റിന്റെ 15 -ആം വാർഷിക ആഘോഷപരിപാടികൾക്ക് തുടക്കമായി .
കുവൈറ്റ് : റമദാൻ മാസത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'ഖബ്ക' പ്രോഗ്രാമിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ പ്രോഗ്രാം അജണ്ട അനാച്ഛാദനം ചെയ്തു .റമദാൻ മാസത്തിൽ മലയാളി മീഡിയ...
ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി
ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...
കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഒരുങ്ങി അധികൃതർ
കുവൈറ്റ് : കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഒരുങ്ങി അധികൃതർ . ഫിനാന്‍സ്, ടെക്നിക്കല്‍ എന്നി മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍...
കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി
ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...
കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ്
കുവൈറ്റ് : കിരീടാവകാശി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഷെയ്ഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ദേശീയ അസംബ്ലിയില്‍ മന്ത്രിമാര്‍ക്കെതിരെ കുറ്റ...
ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം
കുവൈറ്റ് : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....