അതി സങ്കീർണ ശസ്ത്രക്രിയ; വാദിയിൽ വീണ്ഗുരുതര പരി​ക്കേറ്റ വിദേശ സഞ്ചാരിക്ക് പുതുജന്മം

മസ്കത്ത്: വാദിയിൽ വീണ് നട്ടെല്ലിന് അപൂർവമായ പരിക്കും ഇടുപ്പിന് സങ്കീർണമായ ഒടിവുമുണ്ടായ 65 വയസ്സുള്ള എസ്റ്റോണിയന് വിനോദസഞ്ചാരിക്ക് മസ്കത്തിലെ ആസ്റ്റർ അൽ റഫാ ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ പുതുജന്മം. സമീപകാലത്ത് കൈകാര്യം ചെയ്ത ഏറ്റവും സങ്കീർണമായ ഓർത്തോപീഡിക് ട്രോമ കേസുകളില് ഒന്നാണ് ഇതെന്ന് ആശുപത്രി അധികൃതർ പത്രകുറിപ്പിൽ അറിയിച്ചു.
എസ്റ്റോണിയയിലെ റാക്വെറെ സ്വദേശിയായ ആൻഡ്രസ് ലാൽ വാദി പ്രദേശം സന്ദർശിക്കുന്നതിനിടെ ഏകദേശം ആറടി ഉയരത്തിൽ നിന്നാണ് വീണത്. അപകടത്തിൽ ഡി6 തോറാസിക് സ്പൈൻ ഫ്രാക്ചർ, ഇലിയാക് ക്രെസ്റ്റിലേക്ക് വ്യാപിച്ച ഗുരുതരമായ ‘ഫ്ലോട്ടിംഗ് അസിറ്റാബുലാർ ഫ്രാക്ചർ’ തുടങ്ങി ഒന്നിലധികം ഗുരുതര പരിക്കുകളാണ് അപകടത്തിൽ ഇദ്ദേഹത്തിന് സംഭവിച്ചത്. പ്രായമായ രോഗികളിൽ വളരെ അപൂർവമായേ ഇത്തരം പരിക്കുകൾ കാണപ്പെടാറുള്ളൂ.
രോഗിക്ക് അമിതവണ്ണം ഉണ്ടായിരുന്നതും പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഉണ്ടായിരുന്നതും ശസ്ത്രക്രിയ, അനസ്തീഷ്യ, രക്തനഷ്ടം, മുറിവ് ഭേദമാകൽ, ശസ്ത്രക്രിയാനന്തര സുഖപ്രാപ്തി എന്നിവയെല്ലാം ചികിത്സ കൂടുതൽ അപകടസാധ്യതയുള്ളതാക്കി. സർക്കാർ ആശുപത്രിയിലെ ആദ്യഘട്ട പരിചരണ ശേഷമാണ് ആസ്റ്റർ അൽ റഫയിലേക്ക് രോഗിയെ മാറ്റിയത്.
സമഗ്ര പരിശോധനക്ക് ശേഷം ഓർത്തോപീഡിക് വിദഗ്ധരായ ഡോ. കല്യാണ് ശ്രുങ്ഗവരാപുവും ഡോ. സന്ദേഷ് ഷെട്ടിയും ചേർന്ന് ഒറ്റഘട്ടത്തിലുള്ള പ്രത്യേക ശസ്ത്രക്രിയ പദ്ധതി തയാറാക്കി.
‘കോംപ്ലെക്സ് ഹിപ്പ് റീകണ്സ്ട്രക്ഷന് (സി എച്ച് ആര്)’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ശസ്ത്രക്രിയയിൽ ആദ്യം അസിറ്റാബുലാർ ഫ്രാക്ചർ സ്ഥിരപ്പെടുത്താൻ ഓപ്പണ് റിഡക്ഷന് ആൻഡ് ഇന്റേണൽ ഫിക്സേഷൻ നടത്തി. തുടര്ന്ന് അസ്ഥിയുടെ ഘടന പുനർനിർമിക്കാൻ ബോണ് ഗ്രാഫ്റ്റ് ചെയ്തു. അവസാനഘട്ടത്തില് സംയുക്തത്തിന്റെ പ്രവര്ത്തനവും ചലനശേഷിയും വീണ്ടെടുക്കാൻ കോംപ്ലെക്സ് ടോട്ടല് ഹിപ്പ് റീപ്ലേസ്മെന്റ് നടത്തി.
ഏകദേശം ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഉയർന്ന നിലവാരത്തിലുള്ള കൃത്യതയും വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഏകോപനവും ദീര്ഘനേരം അനസ്തീഷ്യ നിയന്ത്രണവും ആവശ്യമായി വന്നു. ശസ്ത്രക്രിയയ്ക്കിടെ രണ്ട് യൂനിറ്റ് രക്തവും നൽകി. ശസ്ത്രക്രിയയ്ക്ക് ശേഷവും രോഗി വലിയ വെല്ലുവിളികൾ നേരിട്ടു. രോഗമുക്തി ഘട്ടത്തിൽ അദ്ദേഹത്തിന് സുപ്രാവെന്ട്രിക്കുലർ ടാക്കികാര്ഡിയ (എസ്.വി.ടി) ഉൾപ്പെടെ ഹൃദയതാള വ്യതിയാനങ്ങൾ അനുഭവപ്പെട്ടു. ശാരീരിക സമ്മർദ സമയങ്ങളിൽ ഹൃദയമിടിപ്പ് പെട്ടെന്ന് ഉയരുന്ന അവസ്ഥയുണ്ടായി. ഇതേ തുടർന്ന് കാർഡിയോളജി വിഭാഗം ഓർത്തോപീഡിക്, ക്രിട്ടിക്കല് കെയർ വിദഗ്ധരുമായി ചേര്ന്ന് രോഗിയുടെ ഹൃദയാവസ്ഥ സ്ഥിരപ്പെടുത്തുകയും സുരക്ഷിത റീഹാബിലിറ്റേഷൻ ആരംഭിക്കുകയും ചെയ്തു.
അപൂർവ പരിക്കും അമിതവണ്ണം, പ്രമേഹം, ഹൈപ്പര്ടെൻഷൻ, ശസ്ത്രക്രിയാനന്തര ഹൃദയസങ്കീര്ണതകൾ എന്നിവയും ഈ കേസിനെ അതീവ വെല്ലുവിളിയാക്കിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയവരിൽ ഒരാളായ ഡോ. കല്യാണ് ശ്രുങ്ഗവരാപു പറഞ്ഞു. പ്രായമായ രോഗികളിൽ ഇത്തരത്തിലുള്ള പരിക്കുകളുണ്ടാകുന്നവർക്ക് ശസ്ത്രക്രിയയും അനസ്തീഷ്യയും വലിയ അപകടസാധ്യതകൾ ഉണ്ടാക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സങ്കീർണമായ ഒറ്റഘട്ട ശസ്ത്രക്രിയയ്ക്ക് കൃത്യമായ മുൻകൂട്ടി തയാറെടുപ്പും ഉയർന്ന ശസ്ത്രക്രിയാ വൈദഗ്ധ്യവും ശക്തമായ ശസ്ത്രക്രിയാനന്തര പരിചരണവും ആവശ്യമാണെന്ന് ഡോ. സന്ദേഷ് ഷെട്ടി പറഞ്ഞു.
ഡോക്ടർമാരുടെയും മുഴുവൻ മെഡിക്കൽ സംഘത്തിന്റെയും പ്രൊഫഷണലിസവും കരുതലും കൊണ്ടാണ് തനിക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാനായതെന്ന് രോഗി ആന്ഡ്രസ് ലാല് പറഞ്ഞു. നിലവില് രോഗി മെഡിക്കല് മേൽനോട്ടത്തിലും പുനരധിവാസ പരിചരണത്തിലുമാണ്. എസ്റ്റോണിയയിലേക്ക് മടങ്ങിയതിന് ശേഷം തുടർ ചികിത്സയും റീഹാബിലിറ്റേഷനും നിർ​ദേശിച്ചിട്ടുണ്ട്.
അസിറ്റാബുലാർ ഫ്രാക്ചറുകൾ വളരെ അപൂർവമാണ്. ഉയർന്ന ആഘാതമുള്ള അപകടങ്ങളിലാണ് ഇത്തരം പരിക്കുകൾ സാധാരണയായി സംഭവിക്കുന്നത്. പലപ്പോഴും നട്ടെല്ലിനും നെഞ്ച് ഭാഗങ്ങൾക്കും പരിക്കുകൾ കൂടെയുണ്ടാകാറുണ്ട്. പ്രായമായ രോഗികളില് ഗുരുതരമായ അസ്ഥി തകർച്ചയുള്ള പ്രത്യേക സാഹചര്യങ്ങളിലാണ് ഫിക്സേഷനും ഹിപ്പ് റീപ്ലേസ്മെന്റും ഒരുമിച്ച് പരിഗണിക്കപ്പെടുന്നത്. ഒമാനിലെ ആസ്റ്റർ ഡി എം ഹെൽത്ത്കെയറിന്റെ ഓര്ത്തോപീഡിക്, ട്രോമ, കാര്ഡിയോളജി, അനസ്തീഷ്യ, ക്രിട്ടിക്കല് കെയർ സേവനങ്ങളുടെ പുരോഗതിയെ വീണ്ടും
1987-ൽ ഡോ. അസാദ് മൂപ്പൻ സ്ഥാപിച്ച ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ജിസിസി രാജ്യങ്ങളിലെയും ജോർദാനിലെയും അഞ്ച് രാജ്യങ്ങളിലായി ശക്തമായ സാന്നിധ്യമുള്ള പ്രമുഖ സംയോജിത ആരോഗ്യപരിചരണ സേവനദാതാവാണ്. “ഞങ്ങൾ നിങ്ങളെ മികച്ച രീതിയിൽ പരിചരിക്കും” (We will treat you well) എന്ന വാഗ്ദാനത്തോടെ പ്രാഥമിക ചികിത്സ മുതൽ അത്യുന്നത ആരോഗ്യസേവനങ്ങൾ വരെ എല്ലാവർക്കും ലഭ്യമാക്കുകയും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ആസ്റ്ററിന്റെ ലക്ഷ്യം.