മലയാളി വിദ്യാർത്ഥി യൂ കെ യിൽ മരിച്ച നിലയിൽ

ലണ്ടന്‍: മാഞ്ചസ്റ്ററില്‍(യൂ കെ ) മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി ഹരികൃഷ്ണന്‍ (23) ആണ് താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . കുറച്ചു മാസങ്ങൾക്കു മുൻപ് യൂ കെ യിൽ എത്തിയ ഹരികൃഷ്ണൻ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്‍സി സ്‍ട്രക്ചറല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു . വാടക വീട്ടില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. വീട്ടുടമയെയും പൊലീസിനെയും മരണ വിവരം അറിയിച്ചത് ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളാണ്. തലേദിവസം രാത്രി വരെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് ഹരികൃഷ്ണന്‍ ഉറങ്ങാന്‍ കിടന്നതെന്നും സുഹൃത്തുക്കൾ അറിയിച്ചു .