

മസ്കത്ത്: മസ്കത്ത് ഫാർമസി ആന്റ് സ്റ്റോർസിന്റെ ഗ്രാൻഡ് റാഫിൾ ഡ്രോ കാമ്പയിന് വിജയകരമായ സമാപനം. ഗ്രാൻഡ് സമ്മാനമായ ജെറ്റൂർ എക്സ്50 കാർ ഇമാൻ യൂസഫ് അബ്ദുല്ല അൽ മഹ്റൂഖിക്കാണ് ലഭിച്ചത്. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ വൻതോതിൽ പങ്കെടുത്ത ഈ കാമ്പയിൻ മികച്ച പ്രതികരണമാണ് നേടിയത്. ഉപഭോക്താക്കളുമായുള്ള വിശ്വാസവും ആത്മബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ ഇതുവഴി കഴിഞ്ഞതായി കമ്പനി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇൻസ്പെക്ടർ ആമിർ അൽ ഹാദിയുടെ സാന്നിധ്യത്തിലായിരുന്നു ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പ്. ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങൾ ഒരുക്കുന്നതിൽ കമ്പനി പ്രതിജ്ഞാ ബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.










