ഖത്തർ : വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തർ

ഖത്തർ : വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍ .2024 ജനുവരിയിൽ നാല് ലക്ഷത്തോളം സന്ദര്‍ശകരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഖത്തറിലെത്തിയത് . ആകെ സന്ദര്‍ശകരുടെ 53 ശതമാനമാണിത് . 2022 ഫിഫ ലോകകപ്പിനെ തുടർന്ന് വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു ഖത്തറിലേയ്ക്ക്. ഫാന്‍ വിസയായി അവതരിപ്പിച്ച ഹയ്യ കാര്‍ഡ് എഎഫ്സി ഏഷ്യന്‍ കപ്പിനായി ഖത്തര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. ഖത്തറിലെത്തുന്ന സഞ്ചാരികളില്‍ 20 ശതമാനം പേര്‍ യൂറോപില്‍ നിന്നുള്ളവരാണ്. ഏഷ്യന്‍ കപ്പ് വീക്ഷിക്കുന്നതിനായി ജനുവരിയില്‍ മാത്രം ഏഴ് ലക്ഷത്തിലധികം പേരാണ് ഖത്തറിയിൽ എത്തിയത്. 2030ഓടെ പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തർ ലക്ഷ്യമിടുന്നത്.