കൊച്ചി : മൂവാറ്റുപുഴ സ്വദേശി സലീം നൽകിയ പരാതിയിലാണ് ഉത്തരവ്.2018 ൽ സലീമിന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപ്പെട്ടു . അക്കൗണ്ടിൽ നിന്നും മൂന്നുതവണയായാണ് പണം പിൻവലിക്കപ്പെട്ടത് മൂവാറ്റുപുഴ എസ്ബിഐ ബ്രാഞ്ചിൽ അറിയിച്ചപ്പോൾ അധികൃതർ കൈ മലർത്തുകയാണ് ഉണ്ടായതെന്നുമാണ് പരാതി.ഇതോടെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചു . സംഭവത്തിൽ നഷ്ടപ്പെട്ട തുക ബാങ്ക് നൽകണമെന്ന് കമ്മിഷൻ ഉത്തരവിറക്കി. നഷ്ടമായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകണമെന്നാണ് ഉത്തരവ്.