ഇസ്രയേലിനു പിന്തുണ ഉറപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി, നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു

ന്യൂഡൽഹി: ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെതന്യാഹു വിളിച്ചത്. വിഷമഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി നെതന്യാഹുവിന് ഉറപ്പ് നല്‍കി. നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ നല്‍കുന്നതില്‍ നെതന്യാഹുവിനോട് ഫോണില്‍ നന്ദി അറിയിച്ചു. ഇന്ത്യ എല്ലാതരത്തിലുള്ള തീവ്രവാദത്തെയും അതിന്റെ ആശയവത്കരണത്തെയും ശക്തമായി എതിര്‍ക്കുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും ഇസ്രയേലിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന നടത്തിയ ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടത്.