ഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത ജാഗ്രത. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യതയുള്ളതിനാലാണ് ജാഗ്രത നിർദേശം. ഇസ്രായേൽ എംബസിക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ കൂട്ടി.ജൂതരുടെ താമസസ്ഥലങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾക്കുള്ള സാധ്യത മുന്നിൽ കണ്ടാണ് സുരക്ഷ കൂട്ടിയത്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.