മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു .കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) (ഇപ്പോൾ തിരുവനന്തപുരം വെഞ്ഞാറമൂടില്‍ താമസിക്കുന്നു ). ശാരീരിക അസ്വസ്ഥത അനുഭവപ്പെ‌‌ട്ടതിനെ തുടർന്ന് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം റിയാദ് അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിൽ ഖബറടക്കി. ഭാര്യ: സുബീന. രണ്ട് മക്കളുണ്ട്.