പുതിയ ഗതാഗത നിയന്ത്രണ സംവിധാനം; വൈറൽ പോസ്റ്റ് വാസ്തവ വിരുദ്ധം

മസ്കത്ത്: പുതിയ ഗതാഗത നിയന്ത്രണ സംവിധാനത്തെ കുറിച്ച വൈറൽ പോസ്റ്റ് വാസ്ത വിരുദ്ധമെന്ന് റോയൽ ഒമാൻ പൊലീസ്. ട്രാഫിക് ലൈറ്റ് റഡാറുകളിൽ സെപ്റ്റംബർ പത്തുമുതൽ പുതിയ ഗതാഗത നിയന്ത്രണ സംവിധാനം പ്രവർത്ത സജ്ജമാകുമെന്ന രീതിയിലുള്ള പോസ്റ്ററാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സാമുഹിക മാധ്യമങ്ങളിലെ പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് റോയൽ ഒമാൻ പൊലീസിന്റെ വിശദീകരണം. പുതിയ ഗതാഗത നിയന്ത്രണ സംവിധാനം പരീക്ഷണഘട്ടത്തിലാണെന്നും പൂർത്തിയാകുന്ന മുറക്ക് മാത്രമായിരിക്കും നടപ്പിൽ വരുത്തുകയെന്നും ആർ.ഒ.പി അറിയിച്ചു.