സുഹാർ മാർക്ക് ആൻഡ് സേവിൽ ‘അറേബ്യൻ സൂഖ്’ മേളക്ക് തുടക്കമായി

സുഹാർ: മുൻനിര റീട്ടെയിൽ ശൃംഖലയായ മാർക്ക് ആൻഡ് സേവിന്റെ സുഹാർ ശാഖയിൽ ‘അറേബ്യൻ സൂഖ്’ വിപണനമേളക്ക് തുടക്കമായി. നാടൻ ഉൽപന്നങ്ങളും വിവിധതരം ഭക്ഷ്യവിഭവങ്ങളും വിനോദ പരിപാടികളും ഒരുകുടക്കീഴിൽ ഒരുക്കിയിട്ടുള്ള ആഗസ്റ്റ് 23 വരെ നീണ്ടുനിൽക്കും. നാടൻ ഒമാനി ഉൽപന്നങ്ങൾ, പരമ്പരാഗത തലപ്പാവുകൾ, മധുരപലഹാരങ്ങൾ എന്നിവയ്‌ക്കൊപ്പം ഊദ്, അത്തറുകൾ, പെർഫ്യൂമുകൾ എന്നിവയുടെ വൻശേഖരവും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരൊറ്റ ഇടത്തിൽ വൈവിധ്യമാർന്ന ഷോപ്പിങ് -വിനോദ അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫുഡ് ട്രക്കുകൾ, ഐസ്ക്രീം സ്റ്റാളുകൾ, ഒമാനി തനത് വിഭവങ്ങൾ എന്നിവയോടൊപ്പം അറബിക് നൃത്തം ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന കലാപരിപാടികളും മേളയുടെ ഭാഗമാണ്. മൈലാഞ്ചി, ഫേസ് പെയിന്റിംഗ്, 360 ഡിഗ്രി ഫോട്ടോ ബൂത്ത്, ജമ്പിംഗ് കാസിൽ, ഗെയിമുകൾ, ഡ്രിഫ്റ്റിംഗ് ബൈക്ക് പ്രകടനങ്ങൾ തുടങ്ങിയവയും കാണികളെ ആകർഷിക്കും. സമ്മാനങ്ങളും പ്രത്യേക മണിക്കൂർ ഓഫറുകളും അടങ്ങിയ മത്സരങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. അറേബ്യൻ സൂഖിന്റെ ഭാഗമായി ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും നേടാനുള്ള മത്സരങ്ങളും പ്രത്യേക ‘അവർലി ഓഫറുകളും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്.
ഇതിനൊപ്പം, ഒമാനിലുടനീളമുള്ള തങ്ങളുടെ ശാഖകളിൽ ഓണത്തിനുള്ള ഒരുക്കങ്ങളും മാർക്ക് ആൻഡ് സേവ് തുടങ്ങിക്കഴിഞ്ഞു. പുതിയ ഓണം ശേഖരങ്ങൾ, ഫ്രഷ് ഉൽപന്നങ്ങൾ, കേരളീയ വിഭവങ്ങൾ എന്നിവ ഒമാനിലെ മലയാളി കുടുംബങ്ങൾക്കായി സ്റ്റോറുകളിൽ സജ്ജമാക്കും. കേരളത്തിന്റെ ആഘോഷച്ചന്തവും തനത് രുചികളും പ്രവാസി മലയാളികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പച്ചക്കറികളും ഉത്സവാവശ്യ സാധനങ്ങളും സുഗമമായി വാങ്ങാനുള്ള സൗകര്യങ്ങളും ഓണക്കാലത്ത് ഒരുക്കും.
മിതമായ വിലയിൽ മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയാണ് അറേബ്യൻ സൂഖ് മേളയിലൂടെയും ഓണം ഒരുക്കങ്ങളിലൂടെയും ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ കൂട്ടിച്ചേർത്തു.