എമിരേറ്റ്സ് ഐഡി: ലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴ
ദുബൈ : എമിറേറ്റ്സ് ഐഡി കാർഡ് സേവനങ്ങൾ, റെസിഡൻസി, വിദേശകാര്യ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 14 വിഭാഗങ്ങളിലെ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ ഈടാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്...
പ്രമുഖ വ്യവസായി മിക്കി ജക്ത്യാനി അന്തരിച്ചു.
ദുബായ്: ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ലാൻഡ്‌മാർക് കമ്പനി ഉടമയും ഇന്ത്യൻ വ്യവസായിയുമായ മിക്കി ജക്ത്യാനി (70) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത് . ബഹ്റൈനിൽ ബേബി ഷോപ്പിലൂടെയാണ് ബിസിനസ് മേഖലയിലേക്ക് കടന്നുവന്നത്...
ആഗോള മത്സര സൂചകങ്ങളിൽ യുഎഇ ലോകത്തിന് തന്നെ മാതൃക: അബ്ദുള്ള ബിൻ സായിദ്
ദുബൈ : ഭാവി രൂപപ്പെടുത്തുന്നതിൽ യുഎഇ മഹത്തായ ഒരു മാതൃക സ്ഥാപിച്ച് പ്രാദേശികമായും ആഗോളതലത്തിലും മത്സരശേഷി തെളിയിച്ചുവെന്നും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായി ആഗോള തലത്തിൽ മഹത്വം ഉയർത്തിയെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി...
എച് സി ഡബ്ല്യൂ എ പ്രോഗ്രാമിന്റെ ഭാഗമായി ഡോക്ടർമാർക്ക് കോഴ്‌സുകളുമായി അബുദാബി ആരോഗ്യ വകുപ്പ്
ദുബൈ : അബുദാബിയിലെ ഹെൽത്ത്‌കെയർ വർക്ക്ഫോഴ്‌സ് അപ്‌സ്കില്ലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അബുദാബി ആരോഗ്യ വകുപ്പ്(ഡിഒഎച്ച്) ഡോക്ടർമാർക്ക് കോഴ്‌സുകളും വർക്ക് ഷോപ്പുകളും ആരംഭിച്ചു. പ്രാഥമിക പരിചരണം, ജീനോമിക് മെഡിസിൻ, മാനസികാരോഗ്യം എന്നിവയാണ് പരിശീലന കോഴ്‌സ്...
പ്രവാസി തൊഴിൽവിസ കാലാവധി മൂന്ന് വർഷമാക്കാനുള്ള ശുപാർശയ്ക്ക് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം
അബുദാബി: ദുബായിൽ പ്രവാസികളുടെ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവില്‍ രണ്ട് വര്‍ഷ കാലാവധിയിലാണ് തൊഴില്‍ വിസകള്‍ നൽകുന്നത് . തൊഴില്‍...
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സൗജന്യ ഹോട്ടൽ താമസം ഓഫർ ചെയ്യ്ത് എമിറേറ്റ്സ്
ദുബായ് : ദുബായിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ദുബായിയിൽ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവർക്കും സൗജന്യ ഹോട്ടല്‍ താമസം നൽകിയിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. നിശ്ചിത സമയം ദുബായിൽ തങ്ങുന്നവര്‍ക്ക്...
യാത്രക്കിടയിൽ എയര്‍ ഹോസ്റ്റസിനെ അപമാനിക്കൽ : ജലന്ധർ സ്വദേശി അറസ്റ്റിൽ
ദുബായ് : വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ അപമാനിച്ചെന്ന പരാതിയില്‍ യാത്രക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . ദുബായ് അമൃത്‍സർ വിമാനത്തിൽ യാത്ര ചെയുമ്പോൾ എയര്‍ ഹോസ്റ്റസുമായി തര്‍ക്കിക്കുകയും അവരെ അപമാനിക്കാന്‍ ശ്രമിക്കുകയും...
യുഎഇയില്‍ പുതിയ ട്രാഫിക് ഫൈനുകള്‍ നിലവിൽ വന്നു
അബുദാബി: യുഎഇയില്‍ മൂന്ന് പുതിയ ട്രാഫിക് ഫൈനുകള്‍ പ്രഖ്യാപിച്ചു. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . മഴയുള്ള കാലാവസ്ഥയിൽ താഴ്‍വരകള്‍ക്ക് സമീപവും വെള്ളപ്പൊക്കമുണ്ടാവുന്ന മറ്റ്...
“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ
കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ് സുരക്ഷിത കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8 ( May 12th , Indian Time 8 PM) മണിക്ക് അംബാസിഡർ ശ്രീകുമാർ മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ മുൻ പ്രെസിഡന്റുമായ ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.
അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി
കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്റൈൻ , ദുബായ് സന്ദർശനത്തിന് അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...