
മസ്കത്ത്: ബിസിനസ് സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഒമാൻ. യഥാർഥ വരുമാനം മറച്ചുപിടിക്കാൻ ഇടപാടുകൾക്ക് പെഴ്സണൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നതും കാഷ് ഇടപാടുകൾ നടത്തുന്നതിനുമെതിരെയാണ് ഒമാൻ നികുതി അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തനങ്ങൾ നികുതിവെട്ടിപ്പായാണ് കണക്കിലെടുക്കുകയെന്നും നിയമനടപടികളിലേക്ക് എത്തുമെന്നും അതോറിറ്റി ബുധനാഴ്ച പുറത്തുവിട്ട മുന്നറിയിപ്പിൽ അറിയിച്ചു. നികുതി വെട്ടിപ്പിനൊപ്പം കള്ളപ്പണ ഇടപാടെന്ന സംശയം ഉണർത്തുന്നത് കൂടിയാണ് ഇത്തരം ഇടപാടുകളെന്നും അതോറ്റിയുടെ അറിയിപ്പിൽ പറയുന്നു.











