Thursday, November 21, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

ബാർബിക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ

ദോഹ :ഖത്തറിലെ നോവോ സിനിമയുടെ മാനേജ്‌മെന്റ് ആയ എലാന്‍ ഗ്രൂപ്പ് കഴിഞ്ഞമാസം 31ന് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത് . സെന്‍സര്‍ഷിപ്പ് അനുമതി ഇല്ലാത്തതിനാല്‍ ബാര്‍ബിയുടെ പ്രദര്‍ശനം വിലക്കി. കുവൈത്ത്, ഒമാന്‍, ലബനോന്‍ എന്നിവിടങ്ങളിലും...

ഖത്തർ എക്സ്പോ 2023; സ്റ്റോപ് ഓവർ പാക്കേജുമായ ഖത്തർ എയർവേയ്സ്

ഖത്തർ : ഒക്ടോബർ രണ്ടിന് ദോഹയിൽ ആരംഭിക്കുന്ന ഹോർട്ടീകൾച്ചറൽ എക്സ്പോ 2023ലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് സ്റ്റോപ് ഓവർ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറാണ് എയർവേയ്സ്. ഖത്തർ...

പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി

കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി  പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ അധികാരമേൽക്കും

ദോഹ:ഖത്തറിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ അധികാരമേൽക്കു എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അധികൃതർ അറിയിച്ചു.1998 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ വിപുൽ വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായ...

ബഹ്‌റൈൻ ഖത്തർ വിമാന സർവീസ് : മെയ് 25 മുതൽ

ബഹ്‌റൈൻ : ഖത്തർ ബഹ്‌റൈൻ രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾ തമ്മിൽ ധാരണയുണ്ടാക്കിയതിന് തുടർന്ന് മെയ് 25 മുതൽ ഇടയിലുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ...

“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ

കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന  വിഷയത്തിൽ  ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ്  സുരക്ഷിത  കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ്   പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി  ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ   ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8  ( May 12th , Indian Time 8 PM)  മണിക്ക്  അംബാസിഡർ ശ്രീകുമാർ  മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ  മുൻ പ്രെസിഡന്റുമായ  ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും.  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന്  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.

അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി

കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്​. സാംസ്കാരിക വകുപ്പ്​ സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്​റൈൻ , ദുബായ് സന്ദർശനത്തിന്​ അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...

ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവം : ഗുരുതര വീഴ്ച

ഖത്തർ : ദോഹയിലെ അല്‍ മന്‍‍സൂറയില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് റിപ്പോർട്ട് . കഴിഞ്ഞ മാസം അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ്...

ഖത്തറിൽ യുവാവ് മരണമടഞ്ഞു

ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു . മലപ്പുറം എടപ്പാള്‍ സുകപുരം അനീഷ് നിവാസില്‍ അഭിലാഷ് (42) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അഭിലാഷിനെ ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍...