Tuesday, November 5, 2024

ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിലേക്ക്

കൊച്ചി: ഇന്ത്യയിലേക്കു  യാത്രചെയ്യുന്ന പ്രവാസികൾക്ക്  ഏർപ്പെടുത്തിയ  യാത്രാനിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട്  പ്രവാസി  ലീഗൽ  സെൽ  കേരള  ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. വിദേശത്തുനിന്നു കോവിട് പരിശോധന  നടത്തി നാട്ടിലേക്കെത്തുന്ന  പ്രവാസികൾ  ഇന്ത്യയിൽ എത്തുമ്പോൾ  വീണ്ടും  വൻതുക നൽകി  കോവിഡ്  പരിശോധന നടത്തണം എന്ന  നിബന്ധന  പിൻവലിക്കണം  എന്നാവശ്യപെട്ടുകൊണ്ടു  കേന്ദ്രകേരള  സർക്കാരുകൾക്കു നിവേദനം  നൽകിഎങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് കേരള  ഹൈകോടതിയെ  സമീപിക്കുവാനുള്ള തീരുമാനമെടുത്തത് എന്ന്  പ്രവാസി ലീഗൽ സെൽ  ഗ്ലോബൽ പ്രെസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് , ബഹ്‌റൈൻ  കോഓർഡിനേറ്റർ അമൽ ദേവ് എന്നിവർ അറിയിച്ചു.വിദേശത്തുനിന്നും  വാക്‌സിനേഷൻ നടത്തി നാട്ടിലേക്കു  വരുന്നവർ  പോലും  ക്വാറന്റൈൻ ഉൾപ്പെടെഉള്ള  നടപടിക്കുവിധേയരാകണമെന്നുള്ള  നിബന്ധനയും  എടുത്തുകളയണമെന്നാവശ്യപ്പെട്ടു  പ്രവാസി  ലീഗൽ  സെൽ നിവേദനത്തിൽ  ആവശ്യപ്പെട്ടിരുന്നു  എങ്കിലും  യാതൊരുനടപടിയും ഇതുവരെ  ഉണ്ടായിട്ടില്ല. എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ്  നെഗറ്റീവ്  സെർട്ടിഫിക്കറ്റുമായി യാത്രആരംഭിച്ചു മണിക്കൂറുകൾക്കകം  വൻതുക നൽകി വീണ്ടും  ടെസ്റ്റ് നടത്തണം  എന്നുള്ള  നിബന്ധന കടുത്ത  സാമ്പത്തീക  ചൂഷണം  മാത്രമല്ല ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനവുമാണെന്നും  ചൂണികാണിച്ചുകൊണ്ടാണ്   പ്രവാസി ലീഗൽ സെൽ നിയമ നടപടിക്കൊരുങ്ങുന്നത്

ദാറുൽ ഈമാൻ കേരള വിഭാഗം ഹജ്ജ് – ഉംറ യാത്രികരുടെ സംഗമം സംഘടിപ്പിക്കുന്നു

മനാമ: ദാറുൽ ഈമാൻ കേരള  വിഭാഗം ഹജ്ജ് - ഉംറ നിർവഹിച്ചവരുടെ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 വ്യാഴം വൈകിട്ട് 8.00 ന് ഓൺലൈൻ സൂം പ്ളാറ്റ്ഫോം വഴി നടക്കുന്ന പരിപാടി ദാറുൽ...

ഐവൈസിസി ഷുഹൈബ് രക്തസാക്ഷി ദിനവും ഏരിയ നേതൃത്വ സംഗമവും നടത്തി

ബഹ്‌റൈൻ : ഐവൈസിസി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണവും ഏരിയ പ്രവർത്തക സംഗമവും നടത്തി,സൂമിൽ നടന്ന പരിപാടിയിൽ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ റഷീദ്...

ബഹറിനിലേക്ക് വരുന്നവർക്ക് ഇനിമുതൽ മൂന്നു കോവിഡ് ടെസ്റ്റുകൾ നിർബന്ധമാക്കി.

മനാമ : ബഹ്‌റൈനിലേക്കു  വരുന്നവർക്ക്  ഫെബ്രുവരി 22 മുതൽ മൂന്ന് കോവിഡ്  ടെസ്റ്റുകൾ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു  . ആദ്യ അഞ്ചു  ദിവസം കഴിഞ്ഞ്   രണ്ടാം ടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റിന് ശേഷം ...

കെസിഎഫ് ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ്

ബഹ്‌റൈൻ: "സത്യം-സഹിഷ്ണുത-സമർപ്പണം" എന്ന മുദ്രാവാക്യമുയർത്തി കെസിഎഫ് ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് വൈവിധ്യ പരിപാടികൾ നടത്താൻ തീരുമാനിച്ചു ,അതിന്റെ ഭാഗമായി കെസിഎഫ് ബഹ്‌റൈൻ സൽമാനിയ  മെഡിക്കൽ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7...

അശ്വനി ഷാജന് സ്വപ്ന സാക്ഷാത്കാരം ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു

മനാമ: ആദ്യ  പുസ്തകം വെളിച്ചം കണ്ടതിന്റെ സന്തോഷത്തിലാണ്  ‌ബഹ്‌റൈന്‍  പ്രവാസിയായ അശ്വനി ഷാജന്‍.  'Whenever It's Dark' എന്ന പുസ്തകം 15 വയസുള്ള ജെമിമയുടെ കഥ ആവിഷ്കരിക്കുന്നു. പുസ്തകം വായനക്കാരനെ ആകർഷകമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്നു.  അശ്വനി ഷാജന്റെ...

യാത്ര വിലക്ക് മൂലം ദുബൈയിൽ കുടുങ്ങി കിടക്കുന്നവർക്ക് സർക്കാർ അടിയന്തര സഹായം നൽകണം, രാജു കല്ലുംപുറം

ബഹ്‌റൈൻ : സൗദിയും, കുവൈറ്റും ഉൾപ്പടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളുടെ യാത്ര വിലക്ക് മൂലം ദുബായിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്കു ആവിശ്യമായ സഹായം എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്...

കെ. സി. ഇ. സി. വാർഷിക കൺവൻഷൻ സമാപിച്ചു

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ നടത്തി വരാറുള്ള "വാർഷിക കൺവൻഷൻ" 2021 ഫെബ്രുവരി 8,9,11 (തിങ്കൾ, ചൊവ്വ, വ്യാഴം) തീയതികളിൽ വൈകിട്ട്‌...

മാധ്യമ പ്രവർത്തകന്റെ നിര്യാണത്തില്‍ കേരള മീഡിയ ഫോറം ബഹ്‌റൈന്‍ അനുശോചിച്ചു

ബഹ്‌റൈൻ : മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കലിന്റ്റെ  നിര്യാണത്തിൽ  കേരള മീഡിയ ഫോറം ബഹ്‌റൈൻ (കെ .എം .എഫ്  )അനുശോചിച്ചു . ജോമോന്റെ അകാല വിയോഗത്തോടെ ബഹ്‌റൈനിലെ മലയാള മാധ്യമ മേഖലക്ക് പ്രതിഭാ...

ജോമോൻ കുരിശുങ്കലിന്റെ വിയോഗം ബഹ്‌റൈൻ മലയാളി മാധ്യമ സാമൂഹിക മേഖലക്ക് നികത്താനാവാത്ത നഷ്ടം : ഇന്ത്യൻ സോഷ്യൽ ഫോറം

മനാമ : ബഹ്‌റൈൻ മാധ്യമ സാമൂഹിക രംഗത്തെ നിറ സാനിദ്യം ആയിരുന്ന ജോമോൻ കുരിശുങ്കലിന്റെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം അനുശോചനം രേഘപെടുത്തി. അദ്ദേഹത്തിന്റെ വിയോഗം ബഹ്‌റൈൻ മാധ്യമ...