Saturday, October 17, 2026
Home GULF Oman Page 5

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യയുടെ രുചിയും നിറവും നിറഞ്ഞ് ഒമാൻ;ലുലു ഇന്ത്യ ഉത്സവ് 2026 ആരംഭിച്ചു

0
മസ്‌കത്ത്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒമാനിലെ പ്രധാനപ്പെട്ട ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'ലുലു ഇന്ത്യ ഉത്സവ് 2026' ആരംഭിച്ചു. "ഇന്ത്യയെ രുചിക്കൂ, കണ്ടെത്തൂ, ആഘോഷിക്കൂ" എന്ന സന്ദേശവുമായി ഒരാഴ്ച നീളുന്ന ഈ പരിപാടി ഭാരതത്തിന്റെ...

ഓണസദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്, ഇനി ആകാശത്തും ഓണം

0
കൊച്ചി: വിദേശത്തേക്കും തിരിച്ചും ഓണക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. എയർ ഇന്ത്യ എക്സ്പ്രസ് ഇത്തവണയും വിമാനങ്ങളിൽ ഓണസദ്യ ഒരുക്കുന്നു. ആഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ...

നികുതി വെട്ടിപ്പിന് സ്വകാര്യ അക്കൗണ്ടുകളും പണ ഇടപാടുകളും;ബിസിനസ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ

0
മസ്കത്ത്: ബിസിനസ് സ്ഥാപനങ്ങളുടെ നികുതി വെട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഒമാൻ. യഥാർഥ വരുമാനം മറച്ചുപിടിക്കാൻ ഇടപാടുകൾക്ക് പെഴ്സണൽ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നതും കാഷ് ഇടപാടുകൾ നടത്തുന്നതിനുമെതിരെയാണ് ഒമാൻ നികുതി അതോറിറ്റി മുന്നറിയിപ്പ് നൽകിയത്. ഇത്തരം...

സുഹാർ മാർക്ക് ആൻഡ് സേവിൽ ‘അറേബ്യൻ സൂഖ്’ മേളക്ക് തുടക്കമായി

0
സുഹാർ: മുൻനിര റീട്ടെയിൽ ശൃംഖലയായ മാർക്ക് ആൻഡ് സേവിന്റെ സുഹാർ ശാഖയിൽ 'അറേബ്യൻ സൂഖ്' വിപണനമേളക്ക് തുടക്കമായി. നാടൻ ഉൽപന്നങ്ങളും വിവിധതരം ഭക്ഷ്യവിഭവങ്ങളും വിനോദ പരിപാടികളും ഒരുകുടക്കീഴിൽ ഒരുക്കിയിട്ടുള്ള ആഗസ്റ്റ് 23 വരെ...

കല, വിനോദം, ഉല്ലാസ മേഖലകളിലെ തൊഴിലവസരങ്ങൾപ്രോൽസാഹിപ്പിക്കാൻ ഒമാൻ ഒരുങ്ങുന്നു

0
മസ്‌കത്ത്: വഴക്കമുള്ളതും ഭാവി ആവശ്യങ്ങൾക്ക് സജ്ജവുമായ തൊഴിൽവിപണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഒമാൻ മാർഗരേഖ പുറത്തിറക്കി. ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിലും നിയമനിർമാണം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കല, വിനോദം, ഉല്ലാസം തുടങ്ങിയ സാധ്യതയേറിയ സാമ്പത്തിക മേഖലകളെ...

ഒമാനിലേക്ക് വരുകയാണോ? 300 റിയാലിന്റെസാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം

0
മസ്കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതിരഹിതമായി സമ്മാനങ്ങളും വ്യക്തിഗത സാധനങ്ങളും കൊണ്ടുവരുന്നതിനുള്ള പുതുക്കിയ നിബന്ധനകൾ വ്യക്തമാക്കി റോയൽ ഒമാൻ പൊലീസ്. 300 ഒമാനി റിയാലിൽ കൂടാത്ത മൂല്ല്യമുള്ള സാധനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഇളവ്...

ഹാദി ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ രണ്ടാമത്തെ ശാഖ തുംറൈത്തിൽ തുറന്നു

0
ഹാദി ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ രണ്ടാമത്തെ ശാഖ തുംറൈത്തിൽ തുറന്നു. ശൂറ കൗൺസിൽ അംഗം ശൈഖ് അഹ്മ്മദ് ബാഖിത് അൽ ജഹ്ഫലി ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ കൗൺസിൽ അംഗം അലി അൽ ബുറൈമി, തുംറൈത്തിലെ...

കുട്ടികൾക്കുള്ള ഭക്ഷണ സാധനങ്ങളുടെ പരസ്യങ്ങൾക്ക്അനുമതി നിർബന്ധം; ഇൻഫ്ലുവൻസർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ

0
മസ്കത്ത്: നവജാതശിശുക്കൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണസാധനങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പരസ്യം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഒമാൻ. ഇത്തരം പരസ്യങ്ങൾ ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് ഭക്ഷ്യ ബിസിനസ് സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, ഇൻഫ്ലുവൻസർമാർ, കണ്ടന്റ്...

ഹോർമൂസിലെ നിയന്ത്രണം; ഒമാൻ നിർദേശം ഇറാൻ തള്ളി;പുതിയ നിർദേശം മുന്നോട്ടുവെച്ചു

0
മസ്കത്ത്: ആഗോള എണ്ണ വിപണിയുടെ ജീവനാഡിയായ ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിന് ഒമാൻ മുന്നോട്ടുവെച്ച നിർദേശം ഇറാൻ തള്ളിയതായി അന്താരാഷ്ട്ര വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. മേഖലാതല സംയുക്ത സംവിധാനം രൂപീകരിക്കണമെന്ന...

സാധനങ്ങൾ വാങ്ങുമ്പോൾ രണ്ടുവട്ടം ശ്രദ്ധിച്ചോളൂ;ഒമാനിൽ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തത് 18000ത്തിലധികംകാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ

0
മസ്കത്ത്: മസ്കത്ത്, ദാഖിലിയ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ 18000ത്തിലധികം കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പിടിച്ചെടുത്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ജൂലൈ 25ന് അവസാനിച്ച ആഴ്ചയിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 54000ത്തോളം പുകയില...