Monday, May 20, 2024
Saudi Arabia

Saudi Arabia

saudi-arabia news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

ദമ്മാം : വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത് . ഇതനുസരിച്ചു...

“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ

കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന  വിഷയത്തിൽ  ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ്  സുരക്ഷിത  കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ്   പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി  ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ   ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8  ( May 12th , Indian Time 8 PM)  മണിക്ക്  അംബാസിഡർ ശ്രീകുമാർ  മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ  മുൻ പ്രെസിഡന്റുമായ  ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും.  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന്  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.

അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി

കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്​. സാംസ്കാരിക വകുപ്പ്​ സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്​റൈൻ , ദുബായ് സന്ദർശനത്തിന്​ അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...

കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...

സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.

റിയാദ് : സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതവ് സാബിറ...

സന്ദർശന വിസയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സൗദി അറേബ്യ

ദമ്മാം : ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് എല്ലാവര്ക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി . അതോടൊപ്പം വിസ അനുവദിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ ജോലി മാനദണ്ഡമാക്കില്ല.ഒറ്റത്തവണ എൻട്രി ടൂറിസ്റ്റ്...

ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം

കുവൈറ്റ്‌ : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....

ഫിഫ ക്ലബ് ലോകകപ്പ് 2023 : സൗദി അറേബ്യ വേദി ആകും

റിയാദ്: 2023 ലെ ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്...

പ്രവാസിയെ തേടി ബന്ധുക്കൾ

ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...

സൗദി അറേബ്യയയിൽ ഇലക്ട്രിക്ക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ - ബലദ് റൂട്ടിൽ സർവീസ് ആരംഭിച്ചു.മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും...