Saturday, November 23, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാന സര്‍വീസ് ആരംഭിച്ചു

ദുബായ് : റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ വിമാന സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്. വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വൈകാതെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ അധികൃതർ...

യുഎഇ ദേശീയദിനം,സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു ഡിസംബർ രണ്ട്​ മുതൽ നാലുവരെ​ അവധി

അബുദബി: ദേശീയദിനാഘോഷത്തോടനുബന്ധിച്ച് യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. ഡിസംബർ രണ്ട്​ മുതൽ നാലുവരെയാണ്​ അവധി ലഭിക്കുക. ഡിസംബർ അഞ്ചിന്​ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കും.ഡിസംബർ ഒന്നിന് വീട്ടിലിരുന്ന് ജോലി...

പ്രവാസി മലയാളി യുവതി അബുദബിയിൽ മരണമടഞ്ഞു

അബുദബി: ആലപ്പുഴ അരൂര്‍ സ്വദേശിനി നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നു നിഷാഹനീഷ്. ഭർത്താവ് ഹനീഷ്...

ഫാമിലി താമസിക്കുന്ന മേഖലയിൽ നിയമങ്ങൾ കർശനമാക്കുമെന്ന് ഷാർജ,ഈ മേഖലയിൽ ബാച്ചിലേഴ്സ് താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തും

ഷാർജ: ഫാമിലി താമസിക്കുന്ന മേഖലയിൽ നിയമങ്ങൾ കർശനമാക്കുമെന്ന് ഷാര്‍ജ. ഫാമിലി താമിസിക്കുന്ന മേഖലയില്‍ ബാച്ചിലേഴ്സ് താമസിക്കുന്നില്ലെന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തും. കഴിഞ്ഞ ദിവസം ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോ​ഗത്തിലാണ് തീരുമാനം. ഷാർജ...

2024 പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി

ദുബായ്: അടുത്ത വർഷത്തേക്കുള്ള പൊതു അവധികളുടെ ഔദ്യോഗിക കലണ്ടറിന് യുഎഇ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി.സർക്കാർ, സ്വകാര്യ മേഖലകൾക്ക് ഇത് ബാധകമാണ്. രാജ്യത്ത്, രണ്ട് മേഖലകൾക്കുമുള്ള ഏകീകൃത ലിസ്റ്റ് ജീവനക്കാർക്ക് തുല്യമായ അവധി...

യുഎഇ ദേശീയ ദിനം: ഔദ്യോഗിക പരിപാടിയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

അബുദബി: യുഎഇ ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചടങ്ങ് ചൊവ്വാഴ്ച ദുബായിലെ എക്‌സ്‌പോ സിറ്റിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ യൂണിയൻ ദിനം എന്നും അറിയപ്പെടുന്നു, 1971 ലെ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ...

അ​ൽ ഫയ മ​രു​ഭൂ​മി​യി​ലേ​ക്കുള്ള​ പ്ര​വേ​ശ​നം നിർത്തി; ഷാ​ർജ പോലീസ്

ഷാ​ർ​ജ: അ​ൽ ഫയ മ​രു​ഭൂ​മി​യി​ലേ​ക്കുള്ള​ പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നിർത്തി ഷാർജ പോലീസ്. മ​രു​ഭൂ​മി​യി​ൽ അനധികൃത പ്രവർത്തനങ്ങൾ പതിവാകുകയും ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് തീരുമാനം എന്ന് പോലീസ് വ്യക്തമാക്കി. വി​നോ​ദ​ത്തി​നാ​യി...

യുഎഇയിൽ പുതിയ ബസ് റൂട്ട് നാളെ മുതൽ പ്രാബല്യത്തിൽ, യാത്രക്കാരുടെ ദൈനംദിന യാത്ര സു​ഗമമാക്കുന്നതിൻെറ ഭാഗമായാണ് നടപടി

അബുദബി: ബസ് റൂട്ടുകളിൽ മാറ്റം വരുത്തി ദുബായ് റോഡ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന യാത്ര സു​ഗമമവും എളുപ്പവുമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.നാളെ മുതലാണ് പുതിയ റൂട്ടുകൾ...

തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റൻസ്​ പ​ദ്ധ​തി; അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക് പിഴ ചുമത്തി അധികൃതർ

ദുബായ് : തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക്​ യുഎഇ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം ക​ന​ത്ത പി​ഴ നൽകിതുടങ്ങി.കഴിഞ്ഞ ഒക്ടോബർ ഒന്നുവരെ ആയിരുന്നു പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നു​ള്ള സ​മ​യ​പ​രി​ധി. ദുബായിൽ തൊഴിൽ നഷ്ട ഇൻഷുറൻസിന്റെ...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം പ്രവാസി മലയാളി യുവാവ് മരിച്ചു

യുഎഇ:കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി പുല്ലോള്‍ സ്വദേശി നഹീല്‍ നിസാര്‍ (26) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.കഴിഞ്ഞ മാസം...