Monday, November 25, 2024

ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിം​ഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.

    ഡൽഹി:   ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച...

മലയാളി വിദ്യാർത്ഥി യൂ കെ യിൽ മരിച്ച നിലയിൽ

ലണ്ടന്‍: മാഞ്ചസ്റ്ററില്‍(യൂ കെ ) മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി ഹരികൃഷ്ണന്‍ (23) ആണ് താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . കുറച്ചു മാസങ്ങൾക്കു...

“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ

കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന  വിഷയത്തിൽ  ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ്  സുരക്ഷിത  കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ്   പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി  ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ   ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8  ( May 12th , Indian Time 8 PM)  മണിക്ക്  അംബാസിഡർ ശ്രീകുമാർ  മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ  മുൻ പ്രെസിഡന്റുമായ  ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും.  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന്  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.

അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി

കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്​. സാംസ്കാരിക വകുപ്പ്​ സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്​റൈൻ , ദുബായ് സന്ദർശനത്തിന്​ അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...

ശബരിമല വിമാന താവളം : കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ‘സൈറ്റ് ക്ലിയറൻസ്’

ദുബായ് : ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം . ‘സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി സ്റ്റീയറിങ് കമ്മറ്റി ഏപ്രിൽ 3 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് വ്യോമയാന മന്ത്രി...

ഈ വിഷുവിനു ആറു ചിത്രങ്ങൾ

കൊച്ചി : സുരാജ് വെഞ്ഞാറമൂട് നായകനും പവർ സ്റ്റാർ ബാബു ആന്റണിയും ഒരുമിച്ചു അഭിനയിക്കുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് പ്രധാനപ്പെട്ടവ...

റിപ്പോ നിരക്കിൽ വർധനയില്ല : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

ഡൽഹി : റിപ്പോ നിരക്കിൽ വർധനയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി . മൂന്ന് ദിവസം നീണ്ടുനിന്ന എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം. റീപോ നിരക്ക് മേയ്...

ഫോബ്സ് ലിസ്റ്റ് : മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എം എ യൂസഫ് അലി

ദുബൈ : ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ് ലിസ്റ്റ് . 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക. ചൊവ്വാഴ്ചയാണ് ഫോബ്സ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിലെ...

കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...

യുഡിഎഫ് എംഎൽഎ മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ശക്തമായി പ്രതിക്ഷേധിക്കുന്നു: ഐ വൈസിസി

മനാമ:നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ ഏകപക്ഷീയ നിലപാടുകൾക്കെ തിരെയും,യൂഡിഎഫ് യുവ എംഎൽഎ മാരെ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പക്ഷപാതപരമായ നിലപാടിനെതിരെയും പ്രതിക്ഷേധിച്ച യൂഡിഎഫ് എംഎൽഎ മാരെ വാച്ച് & വാർഡിനെ വിട്ട് ക്രൂരമായി...