Monday, September 23, 2024

കുവൈറ്റിൽ അനധികൃത താമസക്കാർക്കെതിരായ പരിശോധന തുടരുന്നു

കുവൈറ്റ് : രണ്ടാഴ്ചയ്ക്കിടെ മാത്രം അറുനൂറിലധികം അനധികൃത പ്രവാസികളെ റെയ്ഡുകളില്‍ അറസ്റ്റ് ചെയ്‍ത് നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു . നിയമലംഘകരെ പിടികൂടാനായി മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ കീഴിലുള്ള പ്രത്യേക...

കുവൈറ്റിൽ വിദേശികൾക്ക് സ്വന്തം കെട്ടിടങ്ങൾ വാങ്ങൽ നിയമം മന്ത്രിസഭാ പരിഗണനയിൽ

കുവൈറ്റ് : വിദേശികൾക്ക് സ്വന്തമായി കെട്ടിടങ്ങൾ വാങ്ങാനുള്ള അനുമതി നല്കാൻ തയ്യാറെടുത്ത് കുവൈറ്റ്. ഇതുസംബന്ധിച്ച ചർച്ച ഉടൻ മന്ത്രി സഭ പരിഗണിക്കുമെന്നു സൂചന . വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20...

ഒമാൻ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിക്കുന്ന വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.ആർ.ഒ...

വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

ദമ്മാം : വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത് . ഇതനുസരിച്ചു...

ബഹ്‌റൈനിൽ യുവാവ് വാഹനാപകടത്തിൽ മരണമടഞ്ഞു

ബഹ്‌റൈൻ : കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകൻ അഭിലാഷ് (26) ആണ് വാഹനാപകടത്തിൽ മരണമടഞ്ഞത് . അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനായിരുന്നു പരേതൻ . മൃതദേഹം...

ബഹ്‌റൈൻ ഖത്തർ വിമാന സർവീസ് : മെയ് 25 മുതൽ

ബഹ്‌റൈൻ : ഖത്തർ ബഹ്‌റൈൻ രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾ തമ്മിൽ ധാരണയുണ്ടാക്കിയതിന് തുടർന്ന് മെയ് 25 മുതൽ ഇടയിലുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ...

“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ

കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന  വിഷയത്തിൽ  ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ്  സുരക്ഷിത  കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ്   പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി  ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ   ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8  ( May 12th , Indian Time 8 PM)  മണിക്ക്  അംബാസിഡർ ശ്രീകുമാർ  മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ  മുൻ പ്രെസിഡന്റുമായ  ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും.  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന്  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.

അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി

കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്​. സാംസ്കാരിക വകുപ്പ്​ സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്​റൈൻ , ദുബായ് സന്ദർശനത്തിന്​ അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...

സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ

ദുബൈ: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത്...

ഇന്ത്യൻ സമൂഹമായി മന്ത്രി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ : വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി നടത്തിയ സ്വീകരണ പരുപാടിയിൽ  ഇന്ത്യൻ കമ്മ്യൂണിറ്റിയും ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും ചേർന്ന് സ്വീകരണം നൽകി . മനാമയിലെ ദി...