ബഹ്‌റൈൻ ഖത്തർ വിമാന സർവീസ് : മെയ് 25 മുതൽ
ബഹ്‌റൈൻ : ഖത്തർ ബഹ്‌റൈൻ രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികൾ തമ്മിൽ ധാരണയുണ്ടാക്കിയതിന് തുടർന്ന് മെയ് 25 മുതൽ ഇടയിലുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതായി സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.ബഹ്‌റൈനും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ...
“സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ
കൊച്ചി: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത് . സന്ദർശക വിസയിൽ ചില ഗൾഫ് രാജ്യങ്ങളിലേക്ക് സ്ത്രീകളെയും മറ്റും കൊണ്ടുവന്നു ആടുമാടുകളെപോലെ വിൽക്കുകയും മറ്റും ചെയ്യുന്നത് വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന്റെ തീരുമാനം.എന്താണ് സുരക്ഷിത കുടിയേറ്റം , വ്യാജ റിക്രൂട്ടിങ് ഏജൻസികളെ എങ്ങനെ തിരിച്ചറിയാം, തൊഴിൽ തട്ടിപ്പിൽ അകപ്പെട്ടാൽ എവിടെ എങ്ങനെ പരാതി സമർപ്പിക്കാം, എന്താണ് തൊഴിൽ കരാർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസ്സുകളും മറ്റും സംഘടിപ്പിച്ചുകൊണ്ടാണ് പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ലീഗൽ സെൽ ദുബായ് ചാപ്റ്റർ പ്രെസിഡെന്റ് ടി. എൻ. കൃഷ്ണകുമാർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ മറ്റു സംഘടനകളുടെ സഹകരണത്തോടെ ഈ പരിപാടി സങ്കടിപ്പിക്കുമെന്നു പ്രവാസി ലീഗൽ സെൽ വനിതാ വിഭാഗം കോർഡിനേറ്റർ ഹാജിറ വലിയകത്തു പറഞ്ഞു. മനുഷ്യകടത്തിനു വിധേയരാകുന്നതിൽ സ്ത്രീകളുടെ എണ്ണം വളരെ വലുതായതിനാൽ ലീഗൽ സെൽ വനിത വിഭാഗം ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്നും അവർ കൂട്ടിച്ചേർത്തു.ഈ പരിപാടികളുടെ ഉത്ഘാടനം മെയ് മാസം പന്ത്രണ്ടാം തീയതി ഇന്ത്യൻ സമയം 8 ( May 12th , Indian Time 8 PM) മണിക്ക് അംബാസിഡർ ശ്രീകുമാർ മേനോൻ ഐ. എഫ്. എസ്. ഓൺലൈനായി നിർവഹിക്കും. എറണാകുളം ജില്ലാ കൺസ്യൂമർ കോടതി ജഡ്ജിയും പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ മുൻ പ്രെസിഡന്റുമായ ഡി.ബി. ബിനു മുഖ്യാതിഥി ആയിരിക്കും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെന്റും സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായി അഡ്വ. ജോസ് എബ്രഹാം ക്ലാസ്സുകൾക്ക് നേതൃത്വവും നൽകും എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്തു അറിയിച്ചു.
അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി
കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്‌റൈൻ , ദുബായ് സന്ദർശനത്തിന് അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...
സുരക്ഷിത കുടിയേറ്റം” ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ
ദുബൈ: സുരക്ഷിത കുടിയേറ്റം എന്ന വിഷയത്തിൽ ബോധവല്കരണവുമായി പ്രവാസി ലീഗൽ സെൽ. നൂറുകണക്കിന് ആളുകൾ തുടർച്ചയായി മനുഷ്യക്കടത്തിന് വിധേയരാകുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശക്തമായ ബോധവല്കരണവുമായി കടന്നുവരാൻ പ്രവാസി ലീഗൽ സെൽ തീരുമാനമെടുത്തത്...
ഇന്ത്യൻ സമൂഹമായി മന്ത്രി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബഹ്‌റൈൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി നടത്തിയ സ്വീകരണ പരുപാടിയിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയും ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും ചേർന്ന് സ്വീകരണം നൽകി . മനാമയിലെ ദി...
കുവൈറ്റിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി : കൊലപാതകത്തിനുശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തതെന്ന് സൂചന
കുവൈത്ത് : മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ സാല്‍മിയയിലായിരുന്നു സംഭവം കണ്ടെത്തിയത് . പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ ഭാര്യ ജീന എന്നിവരെയാണ്...
ദുബായ് ഡ്രൈവിംഗ് ലൈസെൻസ് ക്ലാസുകൾ ഇല്ലാതെ ലഭിക്കാൻ അവസരം ‘ഗോള്‍ഡന്‍ ചാന്‍സ്’
ദുബൈ: ക്ലാസുകള്‍ സംബന്ധിക്കാതെ തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഒരുമിച്ച് ഹാജരായാൽ എളുപ്പത്തില്‍ ദുബൈയിലെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം ഒരുക്കി അധികൃതർ . ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ 'ഗോള്‍ഡന്‍ ചാന്‍സ്'...
കുവൈറ്റിൽ ഇൻഡ്യക്കാർക്കുൾപ്പെടെയുള്ള വിദേശികളുടെ പെർമിറ്റ് റദ്ദാക്കും
കുവൈറ്റ് : ഈദ് അല്‍ ഫിത്തര്‍ അവധിക്ക് ശേഷം ഇന്ത്യക്കാര്‍ ഉള്‍പ്പടെ പതിനായിരം തൊഴിലാളികളുടെ ലേബര്‍ പെര്‍മിറ്റുകള്‍ കുവൈറ്റിൽ റദ്ദാക്കുമെന്നു സൂചന . പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും,...
ദുബൈയിൽ കെട്ടിടത്തിൽ തീപിടുത്തം. മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു
ദുബൈ :ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം നിരവധി പേർ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ്, ഭാര്യ കണ്ടമംഗലത്ത് ജിഷി എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും...
യൂ എ ഇ സന്ദർശന വിസ : കാലാവധി കഴിഞ്ഞവർ രാജ്യം വിടണം
ദുബായ് : യുഎഇയിൽ വിസിറ്റ് വിസയിലെത്തിചേരുന്ന വിനോദ സഞ്ചാരികൾ അനുവദിച്ച വിസയുടെ കാലാവധി കഴിഞ്ഞ് തങ്ങരുതെന്ന് മുന്നറിയിപ്പ്.കാലാവധി കഴിഞ്ഞുതാങ്ങുന്നവരെ റൺ എവേ കുറ്റവും , കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകിയതായി ബന്ധപ്പെട്ടവർ...

















